എയര്‍ടെല്‍ പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്സ് ആപ്പ് മലയാളം, ഹിന്ദി, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ, തമിഴ്, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാം ലഭിക്കും. ഉടനെ തന്നെ മറ്റു ഭാഷകളുടെ പിന്തുണയും ലഭ്യമാക്കും. നിലവില്‍ ആന്‍ഡ്രോയിഡില്‍ ഫീച്ചര്‍ ലഭ്യമാണ്. ഐഒഎസില്‍ ഉടന്‍ തന്നെ ലഭ്യമാക്കും.
എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നതിനുളള ഭാഷാ പരിമിതി മറികടക്കുന്നതിനാണ് ഈ നീക്കമെന്ന് എയര്‍ടെല്‍ പറഞ്ഞു. ഉടനെ തന്നെ മറ്റു ഭാഷകളും ആപ്പില്‍ ലഭ്യമാക്കും.
ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിച്ചതോടെ ഉപഭോക്താക്കള്‍ പ്രാദേശിക ഭാഷകള്‍ക്കായി തിരയുകയാണ്. എയര്‍ടെല്‍ താങ്ക്സ് ആപ്പിലെ ഈ പുതിയ ഫീച്ചര്‍ ഉപയോക്താക്കളുടെ അനുഭവം ലളിതമാക്കുകയും ഭാഷാ പരിമിതികള്‍ ഇല്ലാതെ കൂടുതല്‍ പരസ്പര ബന്ധിതരാക്കുകയും ചെയ്യും.
എയര്‍ടെല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഒരു ഏകജാലക സംവിധാനമാണ് എയര്‍ടെല്‍ താങ്ക്സ് ആപ്പ്. എയര്‍ടെലിന്റെ സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നീ വിഭാഗങ്ങളില്‍പെട്ട വരിക്കാരെ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളും ഓഫറുകളും ആനുകൂല്യങ്ങളും താങ്ക്‌സ് ആപ്പ് വഴി അറിയാനാവും.
സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക്് റീചാര്‍ജ്, ബില്‍ പേയ്മെന്റുകള്‍, ബാലന്‍സ് പരിശോധന തുടങ്ങിയ സേവനങ്ങളെല്ലാം ആപ്പില്‍ ലഭ്യമാണ്. സേവനങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ കമ്പനിയെ അറിയിക്കാനും സൗകര്യമുണ്ട്. ഡിജിറ്റല്‍ പേയ്മെന്റുകള്‍, സാമ്പത്തിക സേവനങ്ങള്‍ തുടങ്ങിയവയും ആപ്പില്‍ ലഭ്യമാണ്.
എയര്‍ടെല്‍ താങ്ക്സ് ആപ്പിലെ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് പ്രാദേശിക ഭാഷാ പിന്തുണ ലഭിക്കുന്നതോടെ എയര്‍ടെല്‍ താങ്ക്സ് ആപ്പ് അവര്‍ക്ക് കൂടുതല്‍ പ്രസക്തവും പ്രാപ്യവും ആകുമെന്നും ഇത് എയര്‍ടെലിന്റെ കൂടുതല്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ വഴിയൊരുക്കുമെന്നും എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ആദര്‍ശ് നായര്‍ പറഞ്ഞു.