തിരുവനന്തപുരം: സിബിഎസ്ഇ 9, 10, 11, 12 ക്ലാസുകളിലെ സിലബസ് മുപ്പതുശതമാനം കുറയ്ക്കുമെന്ന് സിബിഎസ്ഇ അക്കാദമിക്സ് ഡയറക്ടര്‍ ഡോ.ജോസഫ് ഇമ്മാനുവല്‍ പറഞ്ഞു. സിലബസിന്റെ അളവ് കുറച്ച് വിഷയങ്ങളുടെ ഉള്ളടക്കത്തിന് പ്രാധാന്യം കൂട്ടും. 2021 ല്‍ സിബിഎസ്ഇ പരീക്ഷ സാധാരണനിലയില്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പരീക്ഷാക്രമത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സിബിഎസ്ഇ പഠനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു