റിയാദ്: യുഎഇയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പുതുതായി 716 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. 3 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 321 ആയി. സൗദിയില്‍ പുതുതായി 4128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 56 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1858 ആയി ഉയര്‍ന്നു. കുവൈത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 49,303 ആണ്. 24 മണിക്കൂറിനുള്ളില്‍ 631 പേര്‍ക്കാണ് കുവൈത്തില്‍ രോഗം സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് കുവൈത്തില്‍ 5 പേര്‍ കൂടി മരിച്ചു. 10 പേര്‍ കൂടി മരിച്ചതോടെ ഒമാനില്‍ മരണം 203 ആയി. പുതുതായി 1,177 പേര്‍ക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. 530 പേര്‍ക്കാണ് ഖത്തറില്‍ രോഗം സ്ഥിരീകരിച്ചത്. 2 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 123 ആയി.