ന്യൂയോർക്ക്: ഇസ്രയേലിനെതിരെ ന്യൂയോർക്ക് നഗരത്തിൽ വൻ പ്രതിഷേധറാലി. ഇസ്രയേൽ പലസ്തീൻ അധിനിവേശം ശക്തിപ്പെടുത്തുകയയാണ്. വെസ്റ്റ് ബാങ്ക് പ്രദേശത്തെ പൂർണ്ണമായും ഇസ്രയേലുമായി കൂട്ടിചേർക്കുന്നതിനായുള്ള ആസൂത്രണത്തിലാണ് ടെൽ അവീവ്. ഈ മേഖലയിലെ തുടർച്ചയായ ഇസ്രയേൽ അധിനിവേശം ശക്തിപ്പെടുകയുമാണ്. ഇതിനെതിരെയാണ് നൂറുകണക്കിന് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ ന്യൂയോർക്ക് സിറ്റിയിൽ മാർച്ച് നടത്തിയതെന്ന് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നു.
രോഷത്തിൻ്റെ ദിനമെന്ന് പേരിട്ട പ്രതിഷേധ റാലിയിൽ നിന്നുയർന്നത് സ്വതന്ത്ര പലസ്തീൻ എന്ന മുദ്രവാക്യം.
സ്വതന്ത്ര പലസ്തീൻ ആ ലേഖനം ചെയ്ത പതാകകളും ബാനറുകളും കൈ ലേന്തിയായിരുന്നു പ്രതിഷേധറാലി.
ബ്രൂക്കളിനിൽ നിന്നാണ് 2000 ത്തോളം പ്രതിഷേധക്കാർ അണിനിരന്ന റാലി ആരംഭിച്ചത്. നിയമപാലകരുമായി ഏറ്റുമുട്ടൽ സാധ്യതകൾ കണക്കിലെടുത്ത് റാലി കടന്നുപോകുന്ന പ്രദേശങ്ങളിൽ പൊലിസിനെ വിന്യസിച്ചിരുന്നു.
വിവിധ പ്രാദേശിക സംഘടനകളുടെ പ്രതിനിധികൾ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു. സയണിസ്റ്റ് വിരുദ്ധ ഓർത്തഡോക്സ് ജൂത സംഘടനയായ ‘നെതുരേയി’ലെ അംഗങ്ങൾ റാലിക്ക് ഐക്യദാർഢ്യം പ്രകടിപ്പയ്ക്കാനെത്തി.
പലസ്തീൻ ഭൂപ്രദേശങ്ങക്കുമേലുള്ള ഇസ്രയേൽ അധിനിവേശം ഇനിയും തുടരുകയാണ്. ഇസ്രയേലിൻ്റെ ഈ തുടർച്ചയായ കടന്നുകയറ്റം ജോർദാൻ താഴ് വര കൂട്ടിച്ചേർക്കപ്പെടുന്നവസ്ഥയിലെത്താം. അത് പക്ഷേ മൂന്നാം ലോകമഹായുദ്ധത്തിന് കാരണമായേക്കുമെന്ന അഭിപ്രായവും പ്രതിഷേധറാലിയിൽ പങ്കെടുത്തവർ പങ്കു വയ്ക്കുന്നുണ്ടെന്നും അൽജസീറ റിപ്പോർട്ട് വ്യക്തമാക്കുന്നു.