കൊച്ചി: നടി ഷംന കാസിമിന് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ള്യുസിസി). സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവര്‍ക്കെതിരേ ശരിയായ നിയമനടപടി സ്വീകരിച്ച ഷംന കാസിം മാതൃകയാണെന്ന് ഡബ്ള്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു.
ഡബ്ള്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
തന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭംഗം വരുത്തിയവർക്കെതിരെ ശരിയായ നിയമനടപടി സ്വീകരിച്ചു മാതൃകയായതിനു ഷംന കാസിം പ്രശംസയർഹിക്കുന്നു. അവരുടെ സത്വരമായ നടപടി സമൂഹത്തിന് ചുറ്റുമുള്ള ഇത്തരം കുറ്റകൃത്യങ്ങളുടെ വ്യാപ്തി തുറന്ന് കാണിച്ചിരിക്കുകയാണ്. സമയബദ്ധമായ റിപ്പോർട്ടിങ് കുറ്റാരോപിതരെ പിടികൂടാൻ സഹായിച്ചു.ഇത്തരം കേസുകൾ റിപ്പോട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഹേമ കമ്മിഷൻ റിപ്പോട്ടും സ്പെഷ്യൽ ട്രൈബ്യൂണലും സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.
അതേസമയം, ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായിരുന്നു. മുഖ്യപ്രതി റഫീഖിന്റെ സുഹൃത്താണ് അറസ്റ്റിലായത്. പാലക്കാട് പെണ്‍കുട്ടികളെ പൂട്ടിയിട്ട കേസില്‍ ഇയാള്‍ക്കു ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ ഇയാള്‍ സഹായം നല്‍കിയതായും പോലീസ് അറിയിച്ചു.