ന്യൂസിലന്‍ഡ്: വിവാദങ്ങള്‍ക്കൊടുവില്‍ ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവെച്ചു. കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി പ്രഖ്യാപിച്ച നിയമങ്ങള്‍ ആരോഗ്യമന്ത്രി ലംഘിച്ചിരുന്നു. ഡേവിഡ് ക്ലാര്‍ക്കിന്റെ രാജി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ സ്വീകരിച്ചു.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രിയും കുടുംബവും ബീച്ചില്‍ ഉല്ലാസയാത്ര പോയത് വലിയ വിവാദമായിരുന്നു.