തേന്‍ നെല്ലിക്ക തടിയും വയറും കുറയ്ക്കാന്‍ സാഹായിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ? നെല്ലിക്കയുടെ വലിപ്പം കണ്ട് നെറ്റി ചുളിക്കാന്‍ വരട്ടെ. വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ധാതുക്കളുടെ കലവറയാണ് നെല്ലിക്ക. ഇത് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണം ചെയ്യും. വൈറ്റമിന്‍ സിയുടെ നല്ലൊരു ഉറവിടം തന്നെയാണ് ഇവന്‍. സിങ്ക്, കാല്‍സ്യം, അയേണ്‍ തുടങ്ങിയ പലതരം വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും, തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത മരുന്നാണ് നെല്ലിക്ക. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്.
തടി കുറയ്ക്കാന്‍ തേനും നല്ലൊരു ഔഷധിയാണ്. തേനില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡിന്റെ ഗുണങ്ങളാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത്. ശരീരത്തിന് ചൂടു നല്‍കാനും കൊഴുപ്പു കത്തിച്ചു കളയാനും ആന്റി ഓക്സിഡ് സഹായിക്കുന്നു. അപ്പോ തേനും നെല്ലിക്കയും ഒരുമിച്ചു ചേര്‍ന്നാലോ?. പറയേണ്ടതില്ലല്ലോ. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഒരു ഗ്ലാസ് ജാറിലിട്ടു വയ്ക്കുക. ഇതു മുങ്ങാന്‍ പാകത്തിന് തേനും ഒഴിച്ചു വെക്കുക. ഒരു നുള്ള് ഉപ്പ് അതിലേക്ക് ഇടുക. ഒരാഴ്ച്ചത്തേക്ക് വായു കടക്കാത്ത വിധത്തില്‍ അടച്ച് സൂക്ഷിക്കുക. പിന്നീട് ദിവസവും വെറും വയറ്റില്‍ ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും അലര്‍ജിയ്ക്കും ഇത് നല്ലൊരു ഔഷധമാണ്. കൂടാതെ കരള്‍ ആരോഗ്യത്തിന് മികച്ച മരുന്നാണ് നെല്ലിക്ക-തേന്‍ മിശ്രിതം. ഇത് ലിവറില്‍ അടഞ്ഞുകൂടുന്ന ടോക്സിനുകള്‍ അകറ്റാന്‍ സഹായിക്കുന്നു.
ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതിലൂടെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാതെ ചെറുക്കും. ഇതിനായി രാവിലെ വെറും വയറ്റില്‍ തേന്‍ നെല്ലിക്കാ നീരും ഇഞ്ചിനീരും സമം ചേര്‍ത്ത് കുടിക്കാം. അതുപോലെ തന്നെ നല്ല ദഹനം പ്രതിനിദാനം ചെയ്യുന്ന ഒന്നാണ് തേന്‍ നെല്ലിക്കാ മിശ്രിതം. ഇത് അപചയ പ്രക്രിയ ശക്തിപ്പെടുത്തി ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. കൂടാതെ മലബന്ധത്തിനും ഇതു നല്ലൊരു പരിഹാരമാണ്.