മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതോടെ ഇന്ത്യ – ഓസ്ട്രേലിയ ബോക്സിങ് ഡേ ടെസ്റ്റ് ഭീഷണിയില്‍. ഇന്നലെ മാത്രം 75 പുതിയ കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വിക്ടോറിയയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാന അതിര്‍ത്തികള്‍ അധികൃതര്‍ അടച്ചു. വിക്ടോറിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനമാണ് ബോക്‌സിങ് ഡേ ടെസ്റ്റിന്റെ സ്ഥിരം വേദി. ഡിസംബര്‍ 26 മുതല്‍ 30 വരെയാണ് ബോക്സിങ് ഡേ ടെസ്റ്റ്.
കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ടെസ്റ്റ് എങ്ങനെ സംഘടിപ്പിക്കുമെന്ന് വ്യക്തമല്ല. ഒക്ടോബറിലാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം. ഇതിനിടെ ഓഗസ്റ്റില്‍ നിശ്ചയിച്ചിരുന്ന ഓസ്‌ട്രേലിയ – സിംബാബ്വെ ഏകദിന പരമ്പര മാറ്റിവെച്ചു.