ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകത്തിന് വില കൂട്ടി. തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് പാചക വാതകത്തിന്റെ വിലകൂട്ടുന്നത്.
ഗാര്‍ഹിക ഉപയോഗത്തിനുളള സിലിണ്ടറിന് നാലുരൂപയും വാണിജ്യസിലിണ്ടറിന് മൂന്നുരൂപയുമാണ് കൂട്ടിയത്.
രാജ്യാന്തരവിലയിലെ വര്‍ദ്ധനവിനനുസരിച്ചാണ് വിലകൂട്ടിതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 14 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 601 രൂപയായി. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 1135രൂപയായി.
ഡല്‍ഹിയില്‍ 594 രൂപയും കൊല്‍ക്കത്തയില്‍ 620.50 രൂപയും മുംബൈയില്‍ 594 രൂപയും ചെന്നൈയില്‍ 610.50 രൂപയുമാണ് പുതുക്കിയ വില.
കഴിഞ്ഞമാസം ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വില 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. മെയ് മാസത്തില്‍ പാചകവാതകത്തിന്റെ വില 744 രൂപയില്‍നിന്ന് 581 രൂപയായി കുറഞ്ഞിരുന്നു.
കഴിഞ്ഞമാസം പെട്രോളിന്റെയും ഡീസലിന്റെയും വില എണ്ണക്കമ്ബനികള്‍ വന്‍ തോതില്‍ കൂട്ടിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാചകവാതകത്തിന്റെ വിലയും കൂട്ടിയത്.
കൊവിഡും ലോക്ക്ഡൗണും മൂലം വരുമാനം കുറഞ്ഞ ജനങ്ങള്‍ക്ക് വില വര്‍ദ്ധന കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.