കുവൈറ്റ് സിറ്റി: കുവൈത്തില്‍ മിന അബ്ദുല്ലയിലെ വെയര്‍ ഹൗസില്‍ വന്‍ തീപിടിത്തം. 1,25,000 ചതുരശ്രമീറ്ററില്‍ ഉണ്ടായ തീപിടുത്തത്തിൽ 3000ത്തിലേറെ പുതിയ കാറുകള്‍ കത്തി നശിച്ചു. ആളപായമില്ല. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
തുറന്ന സ്ഥലത്തുണ്ടായ തീപിടിത്തം കാറ്റില്‍ വെയര്‍ഹൗസിലേക്ക് പടര്‍ന്നുപിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന യൂനിറ്റുകള്‍ക്കൊപ്പം കുവൈത്ത് സൈന്യവും നാഷനല്‍ ഗാര്‍ഡും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കഠിന പ്രയത്നത്തിലൂടെ തീയണച്ച അഗ്നിശമന സേനാംഗങ്ങള്‍, പൊലീസ്, സൈന്യം, നാഷനല്‍ ഗാര്‍ഡ് എന്നിവരെ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് അഭിനന്ദിച്ചു.