മാം: ഗള്‍ഫില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു. സൗദി അറേബ്യയില്‍ നിന്നാണ് നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ബീമാപള്ളി സ്വദേശി മുഹമ്മദ് സലിം (45), തിരുവനന്തപുരം പാറശ്ശാല സ്വദേശി ചെല്ലപ്പന്‍ മണി (54), കായംകുളം ചിറക്കടവം പാലത്തിന്‍കീഴില്‍ സ്വദേശി പി.എസ്. രാജീവ്? (53), ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശി സൈനുദ്ദീന്‍ സുലൈമാന്‍ റാവുത്തര്‍ (47), എന്നിവരാണ് മരിച്ചത്.