ന്യൂഡൽഹി: ടിക്ടോക്ക് ഉൾപ്പെടെ 59 ചൈനീസ് ആപുകൾ ഇന്ത്യ നിരോധിച്ചതിൽ ആശങ്ക പ്രകടിപ്പിച്ച് ചൈന. ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് സാവോ ലിജിയൻ ആശങ്ക പങ്കുവെച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
ടിക്ടോക്, വിചാറ്റ്, എക്സെൻഡർ, ഷെയർ ഇറ്റ് തുടങ്ങിയ 59 ചൈനീസ് ആപ്പുകൾ ഇന്നലെ രാതിയോടെയാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിരോധിച്ചത്. ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്നിരോധനമെന്ന കേന്ദ്ര സർക്കാർ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ആപ്പുകൾ നിരോധിച്ച തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ന് രാവിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ടിക് ടോകിനെ നീക്കി. ജൂൺ 15ന് ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായതിനെ തുടർന്ന് ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നീക്കം.