സ്വിറ്റ്‌സര്‍ലന്‍ഡ്: കൊവിഡ് ഇനിയും അതിരൂക്ഷമായി പടരാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നിറിയിപ്പ്. ലോകത്തെ കൊവിഡ് രോഗികളുടെ എണ്ണം 1,38,08000 പിന്നിട്ടു. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,07000 കടന്നു. കൊവിഡ് ഇനിയും അതിരൂക്ഷമായി പടരാനുള്ള സാധ്യതകള്‍ തള്ളികളയാന്‍ കഴിയില്ലെന്ന് ഡബ്യൂഎച്ച്ഒ മേധാവി ടെഡ്രോസ് അദെനോം ഗബ്രിയേസസ് പറഞ്ഞു.
എന്നാല്‍ പല രാജ്യങ്ങളില്‍ രോഗവ്യാപനത്തില്‍ നേരിയ കുറവുണ്ടെന്നും ആവശ്യമെന്നാല്‍ ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്തി ഐസലേറ്റ് ചെയ്ത് ക്വാറന്റയ്ന്‍ നടപ്പിലാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു