കൊച്ചി: ഇന്ത്യയില്‍നിന്നുള്ള ആദ്യ മിസ്റ്റര്‍ യൂനിവേഴ്സ് ചിത്തരേശ് നടേശന് വിവാഹിതനായി. ഉസ്ബകിസ്താന്കാരി നസിബയാണ് വധു.
എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിലാണ് നസിബയെ ചിത്തരേശ് താലി ചാര്‍ത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം.
ദക്ഷിണ കൊറിയയില്‍ നടന്ന 11ാമത് ലോക ബോഡി ബില്‍ഡിങ് ചാമ്ബ്യന്‍ഷിപ്പിലാണ് ചിത്തരേശ് മിസ്റ്റര്‍ യൂനിവേഴ്സ് എന്ന സ്വപ്നനേട്ടം കൈവരിച്ചത്. എറണാകുളം വടുതല കൊങ്ങാരംപള്ളി നടേശന്റെയും ഗീതയുടെയും മകനാണ് ചിത്തരേശ്.