ലോസ് ആഞ്ചലസ്: സിനിമാ ലോകത്തിന് കനത്ത നിരാശ നൽകി ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും കൊറോണ വൈറസ് അനിശ്ചിതത്തിലാക്കി. അടുത്ത വര്‍ഷം ആദ്യം നടത്താനിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു. ഓസ്‌കാറിന് പിന്നാലെയാണ് കോവിഡ് ഭീതിയെ തുടർന്ന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും മാറ്റുന്നത്.
ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ചടങ്ങ് 2021 ഏപ്രില്‍ 28 ലേക്ക് ചടങ്ങ് മാറ്റിവെക്കുകയാണെന്ന് സംഘാടകരായ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു. ജനുവരിയിലെ ആദ്യ ഞായറാഴ്ചയാണ് സാധാരണഗതിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് നടക്കാറുള്ളത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകൾക്ക് തുടക്കമാകാറുള്ളത്.
കോവിഡ് ഭീതിയെ തുടർന്ന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ ലോസ് ആഞ്ചലസിലുള്ള ഏതെങ്കിലും ഒരു തിയറ്ററില്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിയമം. അത് വേണ്ടെന്നാണ് പുതിയ തീരുമാനം.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കില്‍ അതാത് രാജ്യങ്ങളിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കണം എന്ന നിയമത്തിലും മാറ്റം വരുത്തി. കോവിഡ് ഭീഷണിയെ തുടർന്ന് ലോകം മുഴുവനുള്ള സിനിമാ വ്യവസായം തന്നെ ഭീഷണിയിലായിരുന്നു. അമേരിക്കയിൽ ഇപ്പോഴും രോഗം അതിവേഗം പടരുന്നത് ഹോളിവുഡിന്റെ കനത്ത നഷ്ടമാണ് സൃഷ്ടിക്കുന്നത്.