ന്യൂഡൽഹി: കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷകളുടെ കാര്യത്തിൽ ഇന്ന് തീരുമാനം വന്നേക്കും. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ഹർജി പരിഗണിക്കുന്നതിനിടെ പരീക്ഷയുടെ കാര്യം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
കോവിഡ് പശ്ചാത്താലത്തിൽ പരീക്ഷ നടത്തുന്നതിൽ ആശങ്ക അറിയിച്ച് ഒരു കൂട്ടം രക്ഷിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷ ഉപേക്ഷിച്ച് ഇന്‍റേണല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കണമെന്ന ഹർജി പരിഗണിക്കവെ
കുട്ടികളുടെ ഉത്കണ്ഠ സര്‍ക്കാര്‍ മനസ്സിലാക്കുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. നിലവിൽ രാജ്യത്ത് കോവിഡ് പടർന്ന് പിടിക്കുന്നതിനാൽ പരീക്ഷ ഉടൻ നടത്താനുള്ള സാഹചര്യവും ഇല്ല.
ഹരജി വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. മാറ്റിവച്ച പരീക്ഷകള്‍ അടുത്തമാസം ഒന്ന് മുതല്‍ പതിനഞ്ച് വരെ നടത്താനായിരുന്നു സി.ബി.എസ്.ഇയുടെ തീരുമാനം. ഇതിനെതിരെയാണ് ഒരു കൂട്ടം രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്.