സാഗ്റബ്: ലോക ഒന്നാംനമ്പർ ടെന്നീസ് താരം നൊവാക് ദ്യേകോവിചിന് കോവിഡ് സ്ഥിരീകരിച്ചു. ദ്യോകോവിചിെൻറ നേതൃത്വത്തിൽ ഒരുക്കിയ അഡ്രിയ ടൂറിൽ പങ്കെടുത്ത ക്രൊയേഷ്യയുടെ ബോർണ കോറിക്, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്, വിക്ടർ ട്രോയ്ക്കി എന്നീ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ദ്യോകോവിചും രോഗബാധിതനായിരിക്കുന്നത്. . താരത്തിനും ഭാര്യ ജെലെനക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍.
കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്താനാണു ജോക്കോവിച്ചിന്റെ നേതൃത്വത്തില്‍ ബെല്‍ഗ്രേഡിലും സദറിലുമായി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തന്നെ ടൂര്‍ണമെന്റ് ഉപേക്ഷിക്കുകയായിരുന്നു.
സാമൂഹിക അകലം പാലിക്കാതെ ടൂർണമെന്റ് സംഘടിപ്പിച്ചതിനെ തുടർന്ന് വിമർശനവുമുയർന്നിരുന്നു. ജോക്കോവിച്ചിന് പുറമെ പ്രമുഖ താരങ്ങളായ ഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ് എന്നിവരും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.