ന്യൂയോര്‍ക്ക്: ഈ വർഷം മുഴുവൻ വിദേശ തൊഴിൽ വീസകൾ വിലക്കി അമേരിക്ക. സുപ്രധാന ഉത്തരവിൽ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടു. അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1B വീസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള H2B വീസകൾ, കമ്പനി മാറ്റത്തിനുള്ള L1 വീസകൾ എന്നിവയാണ് വിലക്കിയത്.
ഇപ്പോൾ അമേരിക്കയിലുള്ളവർക്ക് വിലക്ക് ബാധകമല്ല. ഈ മാസംവരെ വിസകൾ വിലക്കി നേരത്തെ പ്രസിഡന്‍റ് ട്രംപ് ഉത്തരവിട്ടിരുന്നു. ഇത് ഈ വർഷം മുഴുവൻ നീട്ടിക്കൊണ്ടുള്ള പുതിയ ഉത്തരവാണ് ഇപ്പോൾ വന്നത്.