ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,412 പേര്‍. പുതിയതായി 1.54 ലക്ഷം പേര്‍ക്കും 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 89.05 ലക്ഷം ആളുകളാണ് രോഗബാധിതരായത്. ഇതില്‍ 4.66 ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞു.
കോവിഡ് വൈറസിൽ നിന്ന് രോഗമുക്തി നേടിയത് 47.32 ലക്ഷം പേരാണ്. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 37.06 ലക്ഷം ആളുകളാണ്. ഇതില്‍ 54,480 പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഏറ്റവുമധികം മരണം നടന്നത് ബ്രസീല്‍, അമേരിക്ക, മെക്‌സിക്കോ, ഇന്ത്യ എന്നി രാജ്യങ്ങളിലാണ്. ബ്രസീലില്‍ 968 പേരും മെക്‌സിക്കോയില്‍ 647 പേരും അമേരിക്കയില്‍ 572 പേരും ഇന്ത്യയില്‍ 307 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്.
കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച അമേരിക്കയില്‍ രോഗബാധിതര്‍ 23 ലക്ഷം കടന്നു. രാജ്യത്ത് 1,21,979 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു . കോവിഡ് മരണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ മരണസംഖ്യ അരലക്ഷം പിന്നിട്ടു. ബ്രസീലില്‍ ഇന്നലെ 31,571 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതര്‍ 10.70 ലക്ഷമായി. ബ്രസീലിലും മെക്‌സിക്കോയിലും ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും മരണസംഖ്യ ഉയരുന്നതും ആശങ്ക പടര്‍ത്തുന്നുണ്ട്.
റഷ്യയില്‍ മരണം 8000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു. 1.70 ലക്ഷം പേര്‍ക്ക് രോഗംബാധിച്ച മെക്‌സിക്കോയില്‍ ആകെ മരണം 20,394 ആയി.
പാകിസ്ഥാനില്‍ ശനിയാഴ്ച മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 153 പേരാണ്. ഇതോടെ ആകെ മരണം 3382 ആയി.
24 മണിക്കൂറില്‍ 6,604 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 171,665 ആയി. ഇതുവരെ 63504 പേര്‍ രോഗമുക്തി നേടി.
പെറുവിലും വൈറസ് വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. അതേസമയം ബ്രിട്ടണിലും സ്‌പെയ്‌നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികള്‍ കുറവാണ്