അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് യാത്രമൊഴി നല്‍കി നടന്‍ പ്രിത്വിരാജ്. സച്ചി ഉണ്ടായിരുന്നെങ്കില്‍ അടുത്ത 25 വര്‍ഷത്തെ മലയാള സിനിമയും തന്റെ അഭിനയജീവിതവും മറ്റൊന്നാവുമായിരുന്നേനെ എന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലൊരു ജൂണില്‍ അച്ഛന്‍ സുകുമാരന്റെ മരണസമയത്ത് ഉണ്ടായിരുന്ന അതേ വികാരമാണ് സച്ചിയുടെ മൃതശരീരത്തിനു മുന്‍പില്‍ നില്‍ക്കുമ്ബോള്‍ തനിക്കു തോന്നുന്നതെന്ന് പൃഥ്വി പറയുന്നു.
“താങ്കളെ അറിയുക എന്നത് ഒരു വലിയ അംഗീകാരമായി തോന്നുന്നു. എന്റെ ഒരു ഭാഗം ഇന്ന് നിങ്ങളോടൊപ്പം പോയി. ഇപ്പോള്‍ മുതല്‍ നിങ്ങളെ ഓര്‍ക്കുന്നു….. എന്റെ നഷ്ടപ്പെട്ടുപോയ ആ ഭാഗത്തേയും. നന്നായി വിശ്രമിക്കൂ സഹോദരാ, നന്നായി വിശ്രമിക്കൂ”- പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു.