ചിലിയിലെ പ്രശസ്‌ത സംവിധായകനായ പാബ്ലോ ലാരോണിന്റെ പുതിയ ചിത്രത്തില്‍ വെയിൽസിലെ രാജകുമാരിയായ ഡയാനയായി ക്രിസ്റ്റിൻ സ്റ്റുവാർട്ട് വേഷമിടുന്നു.
‘സ്പെൻസർ’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചാൾസ് രാജകുമാരനിൽ നിന്ന് വിവാഹമോചനം നേടാൻ ശ്രമിക്കുന്ന ഡയാനയുടെ കഥയാണ് ആവിഷ്ക്കരിക്കുന്നത്.
റ്റ്വലൈറ്റ് സീരിസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ക്രിസ്റ്റിൻ സുറ്റവർട്ട്. ജാക്കി, നെറുദ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് ലാരൻ.
പീക്കി ബ്ലൈൻഡേഴ്സിനും ഈസ്റ്റേൺ പ്രോമിസസിനും ഒക്കെ തിരക്കഥ ഒരുക്കിയ സ്റ്റീവൻ നൈറ്റ് ആണ് ഈ ചിത്രത്തിന്റെയും തിരക്കഥ എഴുതിയിരിക്കുന്നത്.
“സ്പെൻസർ” നിർമ്മാണം 2021 ന്റെ തുടക്കത്തിൽ ആരംഭിക്കുമെന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെഡ്‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു.