ന്യൂസിലാന്‍ഡ്: ന്യൂസിലാൻഡിൽ പുതുതായി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സുരക്ഷാ ചുമതല സൈന്യത്തെ ഏൽപ്പിച്ചു. പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ ആണ് ഇക്കാര്യം അറിയിച്ചത്. രോഗമുക്തമായി പ്രഖ്യാപിച്ച ശേഷമാണ് ന്യൂസിലാൻഡിൽ വിദേശത്ത് നിന്നും മടങ്ങിയെത്തിയ രണ്ട് പേരിൽ രോഗം സ്ഥിരീകരിച്ചത്.
ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേര്‍ക്ക് വിമാനത്താവളത്തിൽ വച്ചു നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ബ്രിട്ടണിലെ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തപ്പോൾ രോഗബാധയുണ്ടായതെന്നാണ് നിഗമനം. 24 ദിവസങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാൻഡിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ന്യൂസിലാൻഡിൽ ലോക്ക് ഡൗൺ പിന്‍വലിക്കുകയും രാജ്യത്ത് യാതൊരു നിയന്ത്രണങ്ങളും ഉണ്ടാകില്ലെന്ന് ജസീന്ത ആര്‍ഡെന്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങുന്നതിനിടെയാണ് ന്യൂസിലൻഡിനെ ആശങ്കയിലാഴ്ത്തി പുതിയ രണ്ട് കേസുകൾ സ്ഥിരീകരിച്ചത്.