വാഷിംഗ്‌ടൺ: ലോകത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ മുന്നേറുന്നു. ആകെ വൈറസ് ബാധിതരുടെ എണ്ണം 84 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇതുവരെ രോഗം 83,93,040 പേർക്കാണ് രോഗം ബാധിച്ചത്. ലോകത്താകെ 4,50,452 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 1,41,816 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,264 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ലോകത്ത് ഇതുവരെ 44,08,937 പേര്‍ രോഗമുക്തരായി.
കോവിഡ്19 ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ 22,34,415 പേര്‍ക്കാണ് രോഗം ബാധിച്ചത്. 1,19,941 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം 9,60,309 ആയി ഉയർന്നു. മൂന്നാമതുള്ള റഷ്യയിൽ 5,53,301 രോഗ ബാധിതരും 7,478 മരണവുമാണ് സംഭവിച്ചത്.
രോഗികളുടെ എണ്ണത്തില്‍ നാലാമതുള്ള ഇന്ത്യയില്‍ 3,67,264 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. മരണസംഖ്യ 11,903 ആയി ഉയര്‍ന്നിട്ടുണ്ട്. ബ്രിട്ടണില്‍ 2,99,251 രോഗികളുണ്ട്. 42,153 മരണവും ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തു.