കൊച്ചി: മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത് . ശ്രീ ഈ വർഷം രഞ്ജിയിൽ കളിക്കുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത് വി.നായർ പറഞ്ഞു.
സെപ്റ്റംബറിൽ വിലക്ക് തീർന്നാൽ ശ്രീശാന്തിനെ ടീം ക്യാംപിലേക്ക് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്തിന്റെ സാന്നിധ്യം കേരള ടീമിന് നേട്ടമാകുമെന്നും ശാരീരിക ക്ഷമത തെളിയിക്കുകയാണ് ശ്രീക്കു മുന്നിലുള്ള വെല്ലുവിളിയെന്നും ശ്രീജിത് വി.നായർ കൂട്ടിച്ചേർത്തു.
ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ബിസിസിഐ തീരുമാനിച്ചത്.
താന്‍ ക്രിക്കറ്റില്‍ വീണ്ടും സജീവമാകുമെന്നും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ പരമാവധി പരിശ്രമിക്കുമെന്നും ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമില്‍ സജീവസാന്നിധ്യമായിരുന്ന സമയത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നടന്ന ഒത്തുകളി വിവാദത്തെ തുടര്‍ന്നാണ് ശ്രീശാന്ത് പുറത്ത് പോകുന്നത്.