കൊച്ചി: തുടർച്ചയായ 12-ാം ദിവസവും പെട്രോൾ -ഡീസൽ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 53 പൈസയും ഡീസലിന് 61 പൈസയുമാണ് വ്യാഴാഴ്ച കൂട്ടിയത്. ഇതോടെ 12 ദിവസത്തിനുള്ളിൽ പെട്രോളിന് 6.56രൂപയും ഡീസലിന് 6.63രൂപയും വർധിപ്പിച്ചു.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 78.07 രൂപയും ഡീസല്‍ വില 72.46 രൂപയുമായി. കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 6.56 രൂപയും ഡീസലിന് 6.66 രൂപയുമാണ്.
ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 77.81രൂപയും ഡീസലിന് 76.43 ആയി. ജൂൺ ഏഴുമുതലാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്. കേന്ദ്രസർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ മാറ്റമാണ് വിലവർധനക്കുണ്ടായ കാരണമെന്ന് എണ്ണക്കമ്പനികൾ പറയുന്നു.