പാലക്കാട്: അമ്പലപ്പാറ വേങ്ങശ്ശേരിയിൽ വീട്ടിൽ മോഷണം. 5000 രൂപയും 20 ബഹറിൻ ദിനാറും നഷ്ടപ്പെട്ടു. വേങ്ങശ്ശേരി പറളിയിൽ പ്രവാസിയായ സുനിൽകുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഞായറാഴ്ച വൈകിട്ട് ഇവർ ബന്ധുവീട്ടിൽ പോയിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നായിരുന്നു മോഷണം.
മുറിയിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. അലമാരയ്ക്കകത്ത് സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്.