കാസർകോട്: പെരിയയിൽ സ്വകാര്യ ബസ് മറഞ്ഞു. ബസിൻ്റ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. ഡ്രൈവർ മരിച്ചു. ചേതൻ കുമാർ (37) ആണ് മരിച്ചത്. നിരവധിപേർക്കു സാരമായി പരുക്കേറ്റു. പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഓഫിസിന് സമീപമായിരുന്നു അപകടം.
മംഗളൂരുവില്‍നിന്നു കണ്ണൂരിലേക്കു പോകുന്ന സ്വകാര്യ ബസ് വൈകിട്ടു നാലു മണിയോടെയാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പെരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലുമായി പ്രവേശിപ്പിച്ചു