തൃശൂര്‍: തൃശൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാറിന് എതിരെ പരാതി നൽകി എൻഡിഎ. തെരഞ്ഞെടുപ്പ് കമ്മീഷന് ബ്രാന്‍ഡ് അംബസിഡറായ ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടികാണിച്ചാണ് പരാതി.ജില്ലാ കളക്ടര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
ടൊവിനോയുടെ ചിത്രം ദുരുപയോഗം ചെയ്ത സുനില്‍ കുമാര്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.അതിനാൽ സുനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് തടയണമെന്നും എന്‍ഡിഎ ആവശ്യപ്പെട്ടു.
സുനില്‍ കുമാര്‍ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ ഫേസ്ബുക്കിൽ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസഡര്‍ ആയതിനാല്‍ തന്റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ടൊവിനോ തന്നെ ഫേസ്ബുക്കിൽ കുറിപ്പുമിട്ടിരുന്നു.
കേരള തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ് വി ഇ ഇ പി) അംബാസിഡർഡർ ആണ് താനെന്നും ടൊവിനോ കുറിപ്പിൽ വ്യക്തമാക്കി.
ആരെങ്കിലും തൻ്റെ ചിത്രം ഉപയോഗിക്കുന്നെങ്കിൽ തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും ടൊവിനോ പറഞ്ഞു. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു. എല്ലാ ലോക്സഭാ സ്ഥാനാർഥികൾക്കും ആശംസകളെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം വി എസ് സുനില്‍കുമാര്‍ ഫെയ്സ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ടൊവിനോ പ്രചാരണ പരിപാടികളുടെ അംബാസഡറാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സുനില്‍കുമാര്‍ പ്രതികരിച്ചത്.