എറണാകുളം: ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ അൻവർ, റിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകാനായി വാഹനം സംഘടിപ്പിച്ച് നൽകിയത് ഇരുവരുമാണെന്ന് പോലീസ് പറഞ്ഞു.
യുവാക്കളെ തട്ടിക്കൊണ്ട് പോയ പ്രതികൾ തിരുവനന്തപുരത്ത് ഉപേക്ഷിച്ച ഇന്നോവ കാര്‍ ആലുവ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നിയമ വിരുദ്ധ സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന.തട്ടിക്കൊണ്ടു പോകുന്നതിനിടെ പ്രതികള്‍ ഓൺലൈൻ പണമിടപാട് നടത്തിയെന്നും പോലീസിന് സൂചന ലഭിച്ചു.
ഞായറാഴ്ച രാവിലെ രാവിലെ ഏഴു മണിയോടെയാണ് ആലുവ റെയിൽവേ സ്റ്റേഷനിൽനിനിന്നു മൂന്നു യുവാക്കളെ തട്ടിക്കൊണ്ടുപോയത്. പത്തനംതിട്ട കുമ്പളം സ്വദേശിയുടെ കാറിലായിരുന്നു തട്ടിക്കൊണ്ടുപോകൽ. കാർ പിന്നീട് തിരുവനന്തപുരം കണിയാപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടതായാണു വിവരം.
സംഭവത്തിനു പിന്നിൽ റെന്റ് എ കാർ സംഘമാണെന്നാണ് പൊലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.