തിരുവനന്തപുരം: വര്‍ക്കല തിരുവമ്പാടിയില്‍ തമിഴ്നാട് സ്വദേശിയായ വിദ്യാർഥി മരിച്ചു. കാരൂര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശി വിശ്വ (21) ആണ് മരിച്ചത്.
കോളേജില്‍ നിന്നുള്ള 30 അംഗസംഘത്തിനൊപ്പമാണ് വിശ്വ തിരുവമ്പാടി തീരത്തെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ പാപനാശം തിരുവമ്പാടി ബ്ലാക്ക് സാന്റ് ബീച്ചില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം.