കർണാടക: ഇന്ത്യയെ വിഭജിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും അതിന് ഏത് നാണം കെട്ട കളിയും കോൺഗ്രസ് കളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെ കൊള്ളയടിക്കുക ആണ് കോൺഗ്രസിൻ്റെ ലക്ഷ്യം. അധികാരം നേടാൻ കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു. കർണാടകയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ സഹോദനും എം പിയുമായ ഡി കെ സുരേഷിൻ്റെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പ്രതികരണം. ‘ജാതിയുടെയും സമുദായത്തിൻ്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അധികാരം നേടാനാണ് അവർ ഇത് ചെയ്യുന്നത്. ജനങ്ങളെ മതത്തിൻ്റെയും പ്രദേശത്തിൻ്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ വിഭജിച്ചു’ -മോദി പറഞ്ഞു.
ഹിന്ദു ശക്തിയെ ഉന്മൂലനം ചെയ്യണമെന്നാണ് ഇന്ത്യാ സഖ്യത്തിൻ്റെ പ്രഖ്യാപനം. ഭാരത് മാതാവിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെ സഖ്യം വെറുക്കുന്നു. ജാതിയുടെയും സമുദായത്തിൻ്റേയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് വളരെ അധികം കഷ്ടപ്പെടുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു.