ചാലക്കുടി: പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച് ഒരു മരണം. ചാലക്കുടിക്ക് അടുത്ത് പോട്ടയിലാണ് സംഭവം. ചാലക്കുടി മോതിരക്കണ്ണി മാളിയേക്കൽ ജെയ്സന്റെ ഭാര്യ റീജയാണ് (45) മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്.
പോട്ട സുന്ദരികവലയിൽ വെച്ച് റീജ സഞ്ചരിച്ച സ്കൂട്ടറിൽ പിക്കപ്പ് വാൻ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റീജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടം പരിശോധനക്ക് അയക്കും.