മലപ്പുറം: നിലമ്പൂരിൽ ബിന്ദു വൈലാശേരിയുടെ നേതൃത്വത്തിൽ 314 ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ആദിവാസി ഭൂസമരം അവസാനിപ്പിച്ചു. സമരസമിതി നേതാക്കൾ ആവശ്യപ്പെട്ട പ്രകാരം ആദിവാസികൾക്ക് 50 സെന്റ് ഭൂമി നൽകാം എന്ന് കലക്ടർ ഉറപ്പ് കൊടുത്ത തോടുകൂടിയാണ് ഭൂ സമരം അവസാനിപ്പിച്ചത്.
സമരസമിതി നേതാവ് ബിന്ദു വയലാശേരിയുമായി കലക്ടർ സംസാരിച്ചതിന് തുടർന്നാണ് ധാരണയായത്. കേരളത്തിലെ പ്രമുഖ ആക്ടീവിസ്റ്റ് ഗ്രോ വാസു, സമരസമിതി നേതാക്കളായ ഗിരിദാസ്, വിജയൻ, മജീദ് ചാലിയാർ വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ എന്നിവർ കലക്ടറേറ്റിൽ എത്തി ധാരണ കളക്ടർ കൈമാറി.