സെൽഫിയെടുക്കുന്നത് ഒരു കുറ്റമാണോ? അല്ലേയല്ല എന്നായിരിക്കും എല്ലാവരുടേയും ഉത്തരം.എന്നാൽ വന്യ മൃഗങ്ങള്‍ക്കൊപ്പം അധികൃതരുടെ അനുവാദമില്ലാതെ സെല്ഫിയെടുക്കുന്നവര്ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ് ഒഡീഷ സര്‍ക്കാര്‍.നിയമം ലംഘിച്ചാൽ ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷയാണ് പ്രഖ്യാപിക്കുന്നത്. ഉത്തരവ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അയച്ചു.
സെല്‍ഫിയെടുക്കുന്നത് മൃഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി വന്യജീവി സംരക്ഷണ നിയമത്തിന് എതിരാണെന്നും ഉത്തരവിൽ പറയുന്നു. പുതിയതായി പുറത്തിറക്കിയ ഉത്തരവ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുഷാന്ദ് നന്ദ വ്യക്തമാക്കി. വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
നിയമലംഘനം നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സമൂഹമാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കും. മൃഗങ്ങളുടേയും മനുഷ്യന്റേയും സുരക്ഷ മുന്‍നിര്‍ത്തിയാണ് നിയമം നടപ്പിലാക്കുന്നതെന്നും ഒഡീഷ സർക്കാരിൻ്റെ വിശദീകരണം.