പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ ആദിവാസി യുവാവിനെ വെട്ടിയ പ്രതി പിടിയിൽ. വെറ്റിലച്ചോല നിവാസി സനീഷാണ് പിടിയിലായത്. അയൽവാസിയായ കണ്ണനെയാണ് സനീഷ് വെട്ടിയത്. ഇന്നലെ രാത്രി ഒമ്പതരയ്ക്കായിരുന്നു സംഭവം.
മദ്യലഹരിയിൽ ആയിരുന്ന സനീഷ് അയൽവാസിയായ കണ്ണനെ വെട്ടുകയായിരുന്നു. പ്രതിയെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.