ആവശ്യമായ ചേരുവകള്‍
നല്ലയിനം കോല റൈസ് -അര കിലോഗ്രാം
നാരങ്ങനീര് -ഒരു നാരങ്ങയുടേത്
ഇടത്തരം വലുപ്പമുള്ള ചെമ്മീന്‍ വൃത്തിയാക്കിയത് -ഒരു കപ്പ്
ഇഞ്ചി-വെളുത്തുള്ളി അരച്ചത് -ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി -കുറച്ച്
മഞ്ഞള്‍പൊടി -കാല്‍ ടീസ്പുണ്‍
മുട്ടവെള്ള -ഒരു ടേബ്ള്‍ സ്പൂണ്‍
കോണ്‍ഫ്ളവര്‍ -ഒരു ടീസ്പൂണ്‍
ബട്ടര്‍ -കുറച്ച്
കോഴിമുട്ട -രണ്ട് എണ്ണം
ഡാല്‍ഡ -ആവശ്യാനുസരണം
ഇഞ്ചി ചെറുതായരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
വെളുത്തുള്ളി ചെറുതായരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
പച്ചമുളക് ചെറുതായരിഞ്ഞത് -ഒരു ടേബ്ള്‍ സ്പൂണ്‍
സവാള ചെറുതായരിഞ്ഞത് -ഒന്നര ടേബ്ള്‍ സ്പൂണ്‍
കാരറ്റ് ചെറിയ ചതുരക്കഷണമാക്കിയത് -അര കപ്പ്
കാബേജ് ചെറുതായരിഞ്ഞത് -കാല്‍ കപ്പ്
സിലറി തണ്ടോടെ അരിഞ്ഞത് -ഒന്നര കപ്പ്
സ്പ്രിങ് ഓനിയന്‍ അരിഞ്ഞത് -കാല്‍ കപ്പ്
ഉപ്പുപൊടി -ആവശ്യാനുസരണം
പഞ്ചസാര -ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരി കഴുകിയരിച്ച് വെട്ടിത്തിളക്കുന്ന വെള്ളത്തിലിട്ട് ചോറ് വേവുന്നതിന് കുറച്ചുമുമ്പ് നാരങ്ങനീരും ഉപ്പും ചേര്‍ത്ത് വാര്‍ത്തുവെക്കണം. ചെമ്മീന്‍ നാലുമുതല്‍ എട്ടു വരെയുള്ളവയും കുറച്ച് നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിച്ച് കുറച്ച് വെണ്ണയില്‍ ഷാലോ ഫ്രൈ ചെയ്ത് മാറ്റിവെക്കണം.
കുറച്ച് ഡാല്‍ഡയില്‍ ഒരു നുള്ള് ഉപ്പുചേര്‍ത്ത് അടിച്ചുവെച്ച മുട്ട ചിക്കിപ്പൊരിച്ച് മാറ്റിവെക്കണം. സാമാന്യം വലിയ പാത്രത്തില്‍ കുറച്ച് ഡാല്‍ഡ ചേര്‍ത്ത് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് എന്നിവ വഴറ്റണം.
സവാള ചേര്‍ത്ത് വീണ്ടും വഴറ്റിയതില്‍ യഥാക്രമം 13 മുതല്‍ 16 വരെ ചേര്‍ത്ത് വഴറ്റി കാല്‍ ഭാഗം കോരി മാറ്റിവെച്ച ശേഷം ബാക്കിയുള്ളതിലേക്ക് ചോറ് ചേര്‍ത്ത് യോജിപ്പിക്കണം. കുറച്ച് ഡാല്‍ഡയും ബട്ടറും ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ഫ്രൈ ചെയ്തുവെച്ച ചെമ്മീനും മുട്ടയും കുറച്ച് കുരുമുളകുപൊടിയും വിതറി നന്നായി യോജിപ്പിച്ചെടുക്കണം. ഉപ്പ് പാകമാണോ എന്നുറപ്പുവരുത്തണം.