തൃശൂര്‍: വോട്ട് തേടിയെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് വിയോജിപ്പുകൾ പ്രകടിപ്പിച്ച് വൈദീകൻ. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പ് ബിജെപി നേതാവിനോട് തുറന്നു പറഞ്ഞിരിക്കുന്നത്.
മണിപ്പൂര്‍ അടക്കമുള്ള വിഷയത്തിലെ ബിജെപി നിലപാടുകള്‍ വൈദികന്‍ ചോദ്യം ചെയ്തു. അവിണിശേരി ഇടവകയില്‍ വോട്ട് തേടിയെത്തിയപ്പോഴാണ് സുരേഷ് ഗോപിയെ വെള്ളം കുടിപ്പിച്ച വിമർശനം വൈദീകൻ ഉന്നയിച്ചത്.
ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ 2023 മേയ് 3 മുതല്‍ ആരംഭിച്ച വർഗീയ സംഘർഷത്തിൽ 200ലധികം ആളുകൾ ഇതിനോടകം മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രബലമായ മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലാണ് സംസ്ഥാനത്ത് സംഘർഷങ്ങൾ ആരംഭിച്ചത്.
സംഘർഷത്തിൽ 60,000-ത്തോളം ആളുകൾ ഭവനരഹിതരാകുകയും നിരവധി ക്രിസ്ത്യൻ പള്ളികൾ തകർക്കുകയും ചെയ്തിരുന്നു. യ ഇടവേളയ്ക്ക് വീണ്ടും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
















