കൊച്ചി: ജോയ് ഇ-ബൈക്ക്, ജോയ് ഇ-റിക്ക് ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും, ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളുമായ വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് വിതരണ ശൃംഖല ശക്തിപ്പെടുത്തി പുതിയ നാഴികക്കല്ല് കുറിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി 156 എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകളാണ് ബ്രാന്‍ഡ് ആരംഭിച്ചത്. ഇന്ത്യയിലുടനീളം 750ലേറെ ടച്ച് പോയിന്‍റുകള്‍ കൂടി സ്ഥാപിച്ച് വിപുലീകരണത്തിന്‍റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യയൊട്ടാകെ തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് പുതിയ ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകളും ടച്ച് പോയിന്‍റുകളും സ്ഥാപിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ മേഖലയില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലും, വടക്കന്‍ മേഖലയില്‍ ഡല്‍ഹി, ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു ആന്‍ഡ് കശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പുതിയ ഷോറൂമുകള്‍ തുറന്നു.
ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിങ്ങനെ കിഴക്കന്‍ മേഖലയിലും, തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പുതിയ ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകള്‍ തുറന്നിട്ടുണ്ട്.
അടുത്തിടെ പുറത്തിറക്കിയ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്പ്പന്നമായ മിഹോസ് ഉള്‍പ്പെടെ, വേഗത കുറഞ്ഞതും കൂടിയതുമായ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ സമഗ്രമായ ശ്രേണിയാണ് ഷോറൂമുകള്‍ വാഗ്ദാനം ചെയ്യുന്നത്. പോളി ഡിസൈക്ലോപെന്‍റഡൈന്‍ മെറ്റീരിയല്‍ (പിഡിസിപിഡി) ഉപയോഗിച്ച് നിര്‍മിച്ച ഹൈസ്പീഡ് ഇലക്ട്രിക് സ്കൂട്ടറാണ് മിഹോസ്.
ചുരുങ്ങിയ സമയത്ത് 156 ഡിസ്ട്രിബ്യൂട്ടര്‍ ഷോറൂമുകള്‍ തുറക്കുകയെന്ന ശ്രദ്ധേയമായ നാഴികക്കല്ലാണ് തങ്ങള്‍ കൈവരിച്ചതെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു.
രാജ്യത്തെ 21 സംസ്ഥാനങ്ങളിലായി മെട്രോ നഗരങ്ങള്‍ക്കപ്പുറം ചെറുകിട നഗരങ്ങളിലും ഇലക്ട്രിക് മൊബിലിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള വലിയ നീക്കമാണിത്. തങ്ങളുടെ വിതരണ മൂല്യ ശൃംഖലകള്‍
വാർഡ് വിസാർഡ് ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.