റോക്ക്‌ലാൻഡ് സെന്റ് മേരീസ് ഇടവക കാതോലിക്കാ ദിനം ആഘോഷിച്ചു

റോക്ക്‌ലാൻഡ് ∙ റോക്‌ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവക സഭാദിനം ആഘോഷിച്ചു.  മാർച്ച് 17-ാം തീയതി ഞായറാഴ്ച്ച രാവിലെ ഇടവക വികാരി റവ. ഫാ. ഡോ. രാജു വർഗീസ് പതാക ഉയർത്തിയതോടു കൂടി കാതോലിക്കാ ദിനാഘോഷങ്ങൾക്ക് തുടക്കമായി.

തുടർന്ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി റവ. ഫാ. ഡോ. രാജു വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനത്തിൽ മലങ്കര സഭാ മുൻ മാനേജിങ് കമ്മിറ്റി അംഗം, ഫിലിപ്പോസ് ഫിലിപ്പ് കാതോലിക്കാ ദിനത്തിന്റെ പ്രത്യേകതയെപ്പറ്റി സംസാരിച്ചു. 

ഇടവക വികാരി റവ. ഫാ. ഡോ. രാജു വർഗീസ് തന്റെ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് ഇടവക സെക്രട്ടറി ജെറെമിയാ ജയിംസ് ചൊല്ലിക്കൊടുത്ത കാതോലിക്കാ ദിന പ്രതിജ്ഞ വിശ്വാസികൾ  ആവേശത്തോടുകൂടി ഏറ്റുചൊല്ലി. ആൻസി ജോർജിന്റെ നേതൃത്വത്തിൽ ഭക്തി നിർഭരമായി പാടിയ കാതോലിക്കാ മംഗള ഗാനത്തോട് കൂടി പൊതു സമ്മേളനം പര്യവസാനിച്ചു. കാതോലിക്കാ ദിനാഘോഷങ്ങൾക്ക് ഇടവക ട്രസ്റ്റി എബ്രഹാം പോത്തൻ, ഇടവക സെക്രട്ടറി ജെറമിയാ ജെയിംസ്, ജോയിന്റ് സെക്രട്ടറി സാജു ജോർജ്, ജോയിന്റ് ട്രഷറർ അജിത് എബ്രഹാം എന്നിവർ നേതൃത്വം നൽകി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News