ന്യൂയോർക്ക്∙ ഈ വർഷം നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ യുഎസ് മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ താൻ അംഗീകരിക്കില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ മുൻ പ്രസിഡൻറ് സ്ഥാനാർത്ഥി ആസാ ഹച്ചിൻസൺസെയ്ഡിൻ പറഞ്ഞു.റിപ്പബ്ലിക്കൻ പ്രസിഡൻറ് പ്രൈമറിയിൽ നിന്നും പിന്മാറിയവരിൽ, ട്രംപിനെ അംഗീകരിക്കില്ലെന്ന് പറയുന്ന ആദ്യത്തെ സ്ഥാനാർത്ഥിയല്ല ഹച്ചിൻസൺ. മുൻ സൗത്ത് കാരോലൈന ഗവർണർ നിക്കി ഹേലി ഈ മാസം ആദ്യം മത്സരത്തിൽ നിന്ന് പിന്മാറുന്നതിന് മുൻപും സമാന നിലപാട് സ്വീകരിച്ചിരുന്നു മുൻ വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ട്രംപിനെ അംഗീകരിക്കില്ലെന്ന് പരസ്യമായി നിലപാട് എടുത്തിട്ടുണ്ട്.
ട്രംപ് ഈ മാസം റിപ്പബ്ലിക്കൻ പാർട്ടി നോമിനേഷൻ ഉറപ്പാക്കിയിരുന്നു. അദ്ദേഹവും പ്രസിഡൻറ് ജോ ബൈഡനും തമ്മിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും മത്സരം ഉറപ്പിച്ചു. ജോ ബൈഡനെയും ഹച്ചിൻസൺസെയ്ഡിൻ അനുകൂലിക്കുന്നില്ല.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ