കൊച്ചി: ടാറ്റ ഗ്രൂപ്പില്‍ നിന്നുള്ള ഓമ്നി-ചാനല്‍ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ സമ്മര്‍ കാമ്പെയിന്‍ പ്രഖ്യാപിച്ചു എയർകണ്ടീഷണറുകൾ, റൂം കൂളറുകൾ, റഫ്രിജറേറ്ററുകൾ, ഫാനുകൾ എന്നിവയ്ക്ക് വൻ ഓഫറുകള്‍ നൽകുന്ന സമ്മർ സെയിൽ മെയ് മാസം വരെ തുടരും.
ക്രോമ സ്റ്റോറുകളിലും croma.com ലും സമ്മർ സെയിൽ ഓഫറുകള്‍ ലഭ്യമാണ്. ആകര്‍ഷകമായ എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, അപ്ഗ്രേഡ് സൗകര്യങ്ങള്‍, ലളിതമായ 24 മാസം വരെയുള്ള ഇഎംഐ പദ്ധതികള്‍ എന്നിവയും സമ്മർ സെയിലിന്‍റെ ഭാഗമായി ലഭിക്കും.
സമ്മര്‍ കാമ്പെയിന്‍റെ ഭാഗമായി ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസികള്‍ 24,990 രൂപ മുതല്‍ ലഭിക്കും. എസികളില്‍ 6500 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനൂകൂല്യങ്ങളും ലഭിക്കും. 1.5 ടണ്‍ സ്പ്ലിറ്റ് എസി 1500 രൂപ മുതലുള്ള പ്രതിമാസ തവണയിൽ ലഭ്യമാണ്.
4500 രൂപ മുതലുള്ള റൂം കൂളറുകളും ലഭ്യമാണ്. റഫ്രിജറേറ്ററുകള്‍ക്ക് 24 മാസം വരെയുള്ള ഈസി ഇഎംഐയും ലഭിക്കും.
ക്രോമയുടെ സ്വന്തം ലേബലിലുള്ള കൂളിങ് ഉപകരണങ്ങള്‍ക്ക് മെഗാ ഡീലുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ക്രോമ ഇന്‍വര്‍ട്ടര്‍ എസിയോടൊപ്പം ക്രോമ ബിഎല്‍ഡിസി ഫാന്‍ സൗജന്യമായി ലഭിക്കും.
ക്രോമ സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററിനൊപ്പം ക്രോമ കോഫി മെയ്ക്കറും ക്രോമ കൂളര്‍ വാങ്ങുമ്പോള്‍ 750 വാട്ട് ക്രോമ മിക്സര്‍ ഗ്രൈന്‍ഡറും സൗജന്യമായി ലഭിക്കും. കൂടാതെ 5000 രൂപയ്ക്ക് മുകളിലുള്ള ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 18 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ലഭിക്കും.
പുതിയ എസി വാങ്ങുമ്പോള്‍ ആയിരം രൂപയുടെ യൂണിവേഴ്സൽ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഇതിനു പുറമെ പഴയ എസി എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ ടണ്ണേജ് അനുസരിച്ച് ബോണസും ലഭിക്കും. ഒരു ടണ്ണിന് ആയിരം രൂപയും 1.5 ടണ്ണിന് 1500 രൂപയും രണ്ടു ടണ്ണിന് രണ്ടായിരം രൂപയും ആണ് ലഭിക്കുക.
കൂടാതെ പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി എല്ലാ ക്രോമാ സ്റ്റോറിലും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇലക്ട്രോണിക് വെയ്സ്റ്റ് നിക്ഷേപിക്കാനുള്ള പ്രത്യേകമായ ഇ-വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷിതവും പരിസ്ഥിത സൗഹാര്‍ദ്ദപരവുമായി ഇ-വെയ്റ്റ് നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി വിശ്വസനീയമായ റീസൈക്ലിങ് പങ്കാളിയെ ക്രോമ ചുമതലപ്പെടുത്തും. ഇ വെയ്സ്റ്റ് നിക്ഷേപിക്കുന്ന ഓരോ ഉപഭോക്താവിനും വേണ്ടി ഓരോ ചെടികള്‍ നട്ടുകൊണ്ട് കൂടുതല്‍ സുസ്ഥിരമായ സാഹചര്യം സൃഷ്ടിക്കാനുള്ള പ്രതിബദ്ധതയും ക്രോമ പുലർത്തുന്നുണ്ട്.