കൊച്ചി / മുംബൈ: ജിയോസിനിമ 2024-ലെ ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള അവരുടെ വിദഗ്ധ പാനലിൽ സൂപ്പർ താരങ്ങളുടെ ഗാലക്സിയിലേക്ക് പുതിയ താരങ്ങളെ അവതരിപ്പിച്ചു.
പുതിയതായി ഉൾപ്പെടുത്തിയ ഹരിയാൻവി ഉൾപ്പെടെ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഗുജറാത്തി, ഭോജ്പുരി, പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ 12 ഭാഷകളിൽ ടാറ്റ ഐപിഎൽ 2024 ജിയോസിനിമ സൗജന്യമായി എത്തിക്കും.
ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളായ വീരേന്ദർ സെവാഗ് ജിയോസിനിമയിൽ പുതുതായി അവതരിപ്പിച്ച ഹരിയാൻവി ഭാഷാ അവതരണത്തിൻ്റെ തലപ്പത്തും, മുൻ ഇന്ത്യൻ ക്യാപ്റ്റനും എംഐ എമിറേറ്റ്സ് ബാറ്റിംഗ് കോച്ചുമായ അജയ് ജഡേജ ഗുജറാത്തി ഭാഷാ വിദഗ്ധനായിയും എത്തും, ഒപ്പം ഹിന്ദി, ഹാംഗ്ഔട്ട് ഫീഡുകളും അവതരിപ്പിക്കും.
മലയാളം പാനലിൽ സച്ചിൻ ബേബി, രോഹൻ പ്രേം, റൈഫി ഗോമസ്, സോണി ചെറുവത്തൂർ, മനു കൃഷ്ണൻ, വി എ ജഗദീഷ്, എം ഡി നിധീഷ്, അജു ജോൺ തോമസ്, രേണു ജോസഫ്, ബിനോയ് എന്നിവരാണുള്ളത്.