ഗൂഗിൾ പിക്‌സൽ സീരീസിലെ തങ്ങളുടെ ഏറ്റവും പുതിയ സീരിസിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുകയാണ്. ഗൂഗിൾ പിക്‌സൽ 8 എ അതിന്റെ മുൻഗാമിയിൽ നിന്ന് ഒട്ടേറെ വേറിട്ട് നിൽക്കുന്ന അതിന്റെ ശക്തമായ വകഭേദം എന്ന നിലയിലാവും വിപണിയിൽ എത്തുകയെന്ന് ഇതുവരെ ലഭ്യമായ വിവരങ്ങളിൽ നിന്ന് വ്യക്തമാണ്.
പുതിയ പിക്‌സൽ 8 എ മോഡലിന്റെ അധികം വൈകില്ലെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോൺ വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻപുള്ള അവസാന ഘട്ടമായ എഫ്‌സിസി സർട്ടിഫിക്കേഷൻ ഘട്ടത്തിലാണ് ഫോൺ എന്നാണ് ഇപ്പോഴത്തെ വിവരം. ഔദ്യോഗികമായി ഈ ഫോണിന്റെ ലോഞ്ച് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും അധികം വൈകില്ലെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഗൂഗിൾ പിക്‌സൽ 8എ ഫീച്ചറുകൾ
വരാനിരിക്കുന്ന മിഡ് റേഞ്ച് പിക്‌സൽ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നത് അടുത്തിടെയാണ്. വിവിധ ടിപ്പ്സ്‌റ്റർ സൈറ്റുകൾ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. 1,400 നിറ്റ് പീക്ക് തെളിച്ചമുള്ള 120Hz റിഫ്രഷ് റേറ്റ് സ്‌ക്രീൻ ഫോണിൽ അവതരിപ്പിക്കുമെന്ന് ചില വാർത്തകൾ വ്യക്തമാക്കുന്നു.
എന്നാൽ പിക്‌സൽ 8 എയിൽ വലിയ രീതിയിലുള്ള ഹാർഡ്‌വെയർ അപ്‌ഗ്രേഡുകൾ കണ്ടേക്കില്ല, പ്രത്യേകിച്ച് വരാനിരിക്കുന്ന പിക്‌സൽ മോഡലിലെ ക്യാമറകളിൽ. പിക്‌സൽ 7എയിൽ നൽകിയ അതേ സെൻസറുകൾ ഈ ഫോണിലും നിലനിർത്തുമെന്നാണ് കരുതപ്പെടുന്നത്. പിക്‌സൽ 8എയിൽ ടെൻസർ ജി3 ചിപ്‌സെറ്റ് ഉപയോഗിക്കും, ഇത് പിക്‌സൽ 8, 8 പ്രോ മോഡലുകൾക്കും കരുത്ത് പകരുന്നതാണ്.
ഡിസൈനിന്റെ കാര്യത്തിൽ, പിക്‌സൽ 8 എയിൽ കൂടുതൽ കർവ്ഡ് ഡിസൈൻ ആയിരിക്കും വരികയെന്നാണ് സൂചന. അത് മികച്ച ഇൻ-ഹാൻഡ് അനുഭവവും ഗ്രിപ്പും നൽകും. ഗൂഗിൾ ഇക്കുറിയും സ്‌ക്രീൻ വലുപ്പം 6.1 ഇഞ്ചിനപ്പുറം വർദ്ധിപ്പിക്കാൻ സാധ്യതയില്ല, എന്നാൽ ഇത്തവണ പുതിയ മോഡലിൽ 256 ജിബി സ്‌റ്റോറേജ് വേരിയന്റ് കാണാൻ കഴിഞ്ഞേക്കും. ഏകദേശം 40,000 രൂപയ്ക്ക് മുകളിൽ തന്നെയായിരിക്കും ഈ ഫോണിന്റെ വില