കൊല്ലം: ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഗ്രാമീണ നെറ്റുവര്‍ക്ക് മെച്ചപ്പെടുത്തല്‍ പ്രോജക്റ്റിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ തങ്ങളുടെ ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ ഉള്‍പ്പെടുത്തി.
18 നഗരങ്ങളിലും 78 ഗ്രാമങ്ങളിലുമായി ഏഴുലക്ഷം ഉപയോക്താക്കള്‍ക്ക് ഇതുവഴി വോയ്‌സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഗുണകരമായമാറ്റം അനുഭവപ്പെടും.
ജില്ലയിലെ കരുനാകപ്പള്ളി, കൊല്ലം, കൊട്ടാരക്കര, കുന്നത്തൂര്‍, പുനലൂര്‍, പത്തനാപുരം പ്രദേശങ്ങളില്‍ ഈ നെറ്റുവര്‍ക്ക് മെച്ചപ്പെടുത്തല്‍ നേരിട്ട് പ്രയോജനപ്പെടും. ഈ വിപുലീകരണം ഗ്രാമങ്ങളിലെ ഉപഭോക്താക്കള്‍ക്ക് അതിവേഗ കണക്റ്റിവിറ്റിയുടെ തടസ്സങ്ങളില്ലാതെ ലഭ്യത സാധ്യമാക്കും.
2024 ഓടെ രാജ്യത്തെ 60,000 ഗ്രാമങ്ങളിലും നെറ്റുവര്‍ക്ക് മെച്ചപ്പെടുത്തും. എയര്‍ടെലലിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ വിപണികളിലൊന്നാണ് കേരളം, ഈ സംരംഭത്തിലൂടെ 1600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലുമായി സംസ്ഥാനമൊട്ടാകെയുള്ള നെറ്റുവര്‍ക്ക് കവറേജ് വര്‍ദ്ധിപ്പിക്കും.