ഐസിഐസിഐ ബാങ്കിന്‍റെ ഐമൊബൈല്‍ പേ ഉപയോഗിക്കുന്ന മറ്റ് ബാങ്ക് ഉപഭോക്താക്കള്‍ ഒരു കോടി കവിഞ്ഞു

കൊച്ചി:  ഐസിഐസിഐ ബാങ്കിന്‍റെ റീട്ടെയില്‍ മൊബൈല്‍ ബാങ്കിങ് ആപ്പ് ‘ഐമൊബൈല്‍ പേ’ ഉപയോഗിക്കുന്ന മറ്റ് ബാങ്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നു. ഐസിഐസിഐ ബാങ്കിന്‍റെ ഈ ആപ്പ് മറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്കു കൂടി തുറന്നു കൊടുത്ത് വെറും മൂന്നു വര്‍ഷം കഴിയുമ്പോഴാണ് ഈ നേട്ടം.

ഇന്ത്യയില്‍ ഡിജിറ്റല്‍ ബാങ്കിങിനു വഴി തുറന്നു കൊണ്ട് 2008-ല്‍ മൊബൈല്‍ ബാങ്കിങ് ആപ്പ് ആരംഭിച്ചത് ഐസിഐസിഐ ബാങ്കാണ്. 2020 ഡിസംബറില്‍ ആപ്പ് വിവിധ ബാങ്കുകള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ അവതരിപ്പിച്ച് ഈ സൗകര്യം ഒരുക്കുന്ന ആദ്യ ബാങ്കായും ഐസിഐസിഐ ബാങ്ക് മാറി.  

അതിനു ശേഷം ഏതു ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് ഐമൊബൈല്‍ പേ ഉപയോഗിക്കാനായി. തങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിനെ  ഈ ആപ്പുമായി ബന്ധിപ്പിക്കുകയും ഒരു യുപിഐ ഐഡി സൃഷ്ടിക്കുകയും ചെയ്ത് വിപുലമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.

ഏതു യുപിഐ ഐഡിയിലേക്കും ഏതു കച്ചവട സ്ഥാപനങ്ങളിലേക്കും പണം നല്‍കല്‍, ബില്ലുകള്‍ അടക്കല്‍, ഓണ്‍ലൈനായി റീചാര്‍ജു ചെയ്യല്‍, ഏതു ബാങ്കിലേക്കും പണം കൈമാറല്‍, പെയ്മെന്‍റ് ആപ്പുകള്‍, ഡിജിറ്റല്‍ വാലറ്റ് തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും.

സേവിങ്സ് അക്കൗണ്ടുകള്‍ തുറക്കല്‍, ഭവന വായ്പയ്ക്ക് അപേക്ഷിക്കല്‍, ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കല്‍ തുടങ്ങി ഐസിഐസിഐ ബാങ്കിന്‍റെ നിരവധി സേവനങ്ങളും ഈ ആപ്പിലൂടെ പ്രയോജനപ്പെടുത്താം.

മറ്റു ബാങ്കുകളുടെ ഒരു കോടിയിലേറെ ഉപഭോക്താക്കളിലേക്ക് എത്തിയതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഫെബ്രുവരി അവസാനം വരെ മൊത്തം ഇടപാടുകളുടെ മൂല്യത്തിന്‍റെ കാര്യത്തില്‍ 26 ശതമാനം വര്‍ധനവുണ്ടായി.  ഇക്കാലയളവില്‍ ശരാശരി ടിക്കറ്റ് സൈസില്‍ 16 ശതമാനവും ഉയര്‍ച്ചയുണ്ട്.

ഐ മൊബൈല്‍ ആപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ സന്ദര്‍ശിച്ച് ആപ്പ്  ഡൗണ്‍ലോഡ് ചെയ്യാം.

ഐമൊബൈല്‍ ആപ്പ് ഉപയോഗിച്ചു തുടങ്ങുന്നതിന് ഏതു ബാങ്കിന്‍റേയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ട് ഈ ആപ്പുമായി ബന്ധിപ്പിക്കുകയും ഒരു യുപിഐ ഐഡി സൃഷ്ടിക്കുകയും വേണം. ഇതിനു ശേഷം ഇടപാടുകള്‍ ആരംഭിക്കാം.