കൊച്ചി: ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) കോഴിക്കോട് ഫലപ്രദമായ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പ്രചാരണം നടത്തി. വനിത ഗവ. ഐ.ടി.ഐയില്‍ നടന്ന പരിപാടിയില്‍ 2100 ലധികം സ്കൂള്‍ വിദ്യാര്‍ത്ഥികളും ജീവനക്കാരും പങ്കെടുത്തു.
ചെറുപ്പം മുതലേ കുട്ടികളെ റോഡ് സുരക്ഷാ തത്വങ്ങള്‍ പഠിപ്പിക്കേണ്ടതിന്റെ ആവശ്യമാണെന്ന് എച്ച്എംഎസ്ഐ വിശ്വസിക്കുന്നു. അതിനാല്‍ സ്കൂള്‍, കോളേജ് തലങ്ങളില്‍ റോഡ് സുരക്ഷാ വിദ്യാഭ്യാസ പാഠ്യപദ്ധതി ഉള്‍പ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുന്നു.
ഉത്തരവാദിത്തത്തോടെ റോഡുകള്‍ സഞ്ചരിക്കുന്നതിന് ആവശ്യമായ അറിവും നൈപുണ്യവും ഉപയോഗിച്ച് അടുത്ത തലമുറയെ ശാക്തീകരിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പെയ്നില്‍ റോഡ് സുരക്ഷാ ഗെയിമുകള്‍, സേഫ് റോഡ് തിയറി സെഷന്, സ്ലോ സൈക്കിള്‍ റൈഡിംഗ്, റോഡ് സൈനേജ്, റൈഡിംഗ് പോസ്ചര്‍ പരിശീലനം തുടങ്ങിയവയുടെ സംയോജനമായിരുന്നു പ്രചാരണത്തിലുടനീളം പങ്കെടുത്തവരെ സജീവമാക്കിയത്.
കേരളത്തില്‍ മാത്രം കുട്ടികളും മുതിര്‍ന്നവരുമായി മൂന്നു ലക്ഷത്തോളം പേര്‍ക്ക് ഇതിനകം ബോധവല്‍ക്കരണം നടത്തി. 2050ഓടെ ഹോണ്ട മോട്ടോര്‍സൈക്കിളുകളും വാഹനങ്ങളും ഉള്‍പ്പെട്ട അപകടങ്ങള്‍ പൂജ്യമാകണമെന്നാണ് ഹോണ്ടയുടെ ആഗോള കാഴ്ചപ്പാട്.
2030ഓടെ ഇന്ത്യയിലെ അപകട നിരക്ക് പകുതിയാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് ഹോണ്ട പിന്തുണയും നല്കുന്നു. സ്കൂളുകളിലും കോളജുകളിലും റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തുന്നതിലൂടെ യുവ മനസുകളില്‍ സുരക്ഷാ സംസ്കാരം വളര്‍ത്തുക മാത്രമല്ല, അവരെ സുരക്ഷാ അമ്പാസിഡര്മാരാക്കുക എന്നതു കൂടി ലക്ഷ്യമിടുന്നു.