തിരുവനന്തപുരം: പ്രശസ്ത നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ സത്യഭാമയുടെ മകൻ അനൂപ് സത്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രമുഖ സീരിയൽ താരം. പ്രണയം നടിച്ച് തൻ്റെ കയ്യിൽ നിന്നും പല തവണ പണം തട്ടിയെടുത്തു നടിയുടെ വെളിപ്പെടുത്തൽ.
കുറച്ചു കാലം മുമ്പ് ഒരു ഷോർട്ട് ഫിലിമിൽ ഒന്നിച്ചഭിനയിച്ചിരുന്നു. അവിടെവച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പിന്നീട് തങ്ങൾ പ്രണയിത്തിലായി. വിവാഹം കഴിക്കാമെന്നാന്ന് അനൂപ് തനിക്ക് പല തവണ വാഗ്ദാനം നൽകി. പല തവണകളായി തൻ്റെ കയ്യിൽ നിന്നും പണം തട്ടിയതായും നടി ആരോപിക്കുന്നു. പിന്നീട് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് തോന്നിയപ്പോൾ ഗൂഗി പേ വഴി പണം അയച്ചുകൊടുക്കാൻ തുടങ്ങി. എല്ലാത്തിൻ്റെയും തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും നാളെ അവ പുറത്തുവിടുമെന്ന് സീരിയൽ താരം അന്വേഷണത്തിനോട് പറഞ്ഞു.
അനൂപിന് തന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നു. സത്യഭാമ ഇടപെട്ട് അനു പിനെ പിന്തിരിപ്പിക്കുകയായിരുന്നു. പലതവണ തന്നെ സത്യഭാമ ഭീഷണിപ്പെടുത്തി. കേസ് നൽകുമെന്ന് പറഞ്ഞപ്പോൾ ‘നീ ഒരു പുല്ലും ചെയ്യില്ല’ എന്നായിരുന്നു വിവാദ നർത്തകിയുടെ പ്രതികരണമെന്നും സീരിൽ താരം വ്യക്തമാക്കി.
അതേ സമയം, സത്യഭാമയ്ക്കും മകനുമെതിരെ 2022 നവംബർ 2 ന് തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത സ്ത്രീധന പീഡനക്കേസും നിലവിലുണ്ട്. സത്യഭാമയുടെ മകൻ അനുപിൻ്റെ ഭാര്യയാണ് പരാതിക്കാരി. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അനൂപ് ഒന്നാം പ്രതിയും സത്യഭാമ രണ്ടാം പ്രതിയുമാണ്. എന്നാൽ പൊലീസിൻ്റെ എഫ്ഐആറിൽ വിവരിച്ചിരിക്കുന്നത്. സ്ത്രീധനത്തിനായി തന്നെ സത്യഭാമ പല തവണ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് മരുമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത എഫ്ഐആറിൽ പറയുന്നു
ആദ്യം 35 പവൻ സ്ത്രീധനമായി വാങ്ങി. പിന്നീട് ഇത് കുറഞ്ഞു പോയി എന്ന കാരണത്താൽ പല തവണ മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചു. പത്ത് ലക്ഷം രൂപ സ്ത്രീധനമായി മാതാപിതാക്കളുടെ കയ്യിൽ നിന്നും വാങ്ങിത്തരണം എന്ന് നിർബന്ധിച്ചു. മരുമകളുടെ മാതാപിതാക്കൾ താമസിക്കുന്ന വീടും സ്ഥലവും തൻ്റെ മകനായ അനൂപിൻ്റെ പേരിൽ എഴുതി നൽകണമെന്നും സത്യഭാമ നിർബന്ധിച്ചുവെന്നുമാണ് എഫ് ഐ ആറിൽ പറയുന്നത്.
















