ഒരുവിധപ്പെട്ട എല്ലാവരിലും ഷുഗർ കാണപ്പെടുന്നു. രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണിത്. അനിയന്ത്രിതമായി രക്തത്തിൽ ഉണ്ടാകുന്ന ഇത്തരം വ്യത്യാസങ്ങൾ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. ഭക്ഷണം നിയന്ത്രണത്തില്ലാതെ കഴിക്കുമ്പോൾ ഷുഗർ കൂടുന്നത് പലരും ശ്രദ്ധിക്കാറില്ല. എന്നാൽ ശരീരം നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ചു തരും.
ഷുഗർ കൂടിയാലുള്ള ലക്ഷണങ്ങൾ എന്തെല്ലാം?
ചെറിയ മുഴകള്‍
രക്തത്തില്‍ കാണുന്ന ഒരു തരം കൊഴുപ്പാണ് ഇത്. നിങ്ങള്‍ക്ക് ഈ അവസ്ഥയുണ്ടെങ്കില്‍, ശരീരത്തില്‍ ധാരാളം ചെറിയ തിണര്‍പ്പുകള്‍ ഉണ്ടാകും. ഈ തിണര്‍പ്പ് പ്രത്യക്ഷപ്പെടുന്നതിനാല്‍, ചര്‍മ്മത്തില്‍ മഞ്ഞനിറം വരാന്‍ തുടങ്ങുന്നു.
കറുത്ത പാടുകള്‍
പ്രമേഹരോഗികള്‍ക്ക് ചര്‍മ്മ സംബന്ധമായ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രശ്നമാണ് കറുത്ത പാടുകള്‍.ചര്‍മ്മത്തില്‍ വൃത്താകൃതിയിലോ ഓവല്‍ ആകൃതിയിലോ കറുത്ത പാടുകള്‍ കാണാം. ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് ഉണ്ടാകും.
ചര്‍മ്മം ഇരുണ്ടതായി മാറുന്നു
ചര്‍മ്മത്തിന്റെ ചില ഭാഗങ്ങള്‍ വളരെ ഇരുണ്ടതായി മാറുന്നു. കഴുത്ത്, കക്ഷം, ഞരമ്പ് എന്നിവിടങ്ങളില്‍ ഇത് വരുന്നു. എന്നിരുന്നാലും ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് സംഭവിക്കാം. ചര്‍മ്മം കറുക്കുന്നതിന് കാരണം രക്തത്തില്‍ വളരെയധികം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതാണ്. കാലിലും കൈയ്കളിലും കറുത്ത നിറവും ഇത് മൂലം സംഭവിക്കാം
മുറിവ് ഉണങ്ങാന്‍ താമസം
വളരെക്കാലമായി നിലനില്‍ക്കുന്ന ഉയര്‍ന്ന ഷുഗര്‍ ലെവല്‍ കാരണം പല ഞരമ്പുകളും തകരാറിലാകുകയും അത് രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു. ഞരമ്പുകളുടെ തകരാര്‍ കാരണവും രക്തചംക്രമണം മോശമായതിനാലും ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുറിവുകള്‍ ഉണ്ടായാല്‍ അത് ഭേദമാകാന്‍ വളരെ സമയമെടുക്കും.