കൊച്ചി: വ്യാഴാഴ്ച വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ അമ്പരപ്പിച്ച സ്വര്‍ണ വില ഇന്ന് പിന്നോട്ട് വലിഞ്ഞു. അമേരിക്കന്‍ വിപണിയില്‍ വന്ന മാറ്റത്തിന് ഓരം പിടിച്ചാണ് വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ കൂടിയത്.
ഇതാകട്ടെ സ്വര്‍ണവില കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡിലെത്തിക്കുകയും ചെയ്തു. 49440 രൂപ എന്നതായിരുന്നു വ്യാഴാഴ്ച രേഖപ്പെടുത്തിയ പവന്‍ വില.
ഈ മാസം ഒന്നിലെ 46320 രൂപ എന്ന പവന്‍ നിരക്കില്‍ നിന്ന് 3000ത്തിലധികം രൂപയുടെ വര്‍ധനവ് അപ്രതീക്ഷിതമായിരുന്നു. മൂന്നാഴ്ച കൊണ്ടാണ് ഈ മാറ്റമുണ്ടായത്. അമേരിക്കയുടെ പലിശ നിരക്കില്‍ ഇടിവ് വരുമെന്ന ആശങ്കയാണ് സ്വര്‍ണത്തിന് കുതിപ്പ് നല്‍കിയത്.
എന്നാല്‍ ഇന്ന് വിലയില്‍ അല്‍പ്പം ഇടിവ് വന്നിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 49080 രൂപയാണ്. 360 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 6135 ലേക്ക് എത്തിയിട്ടുണ്ട്. ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇന്ന് 53500 രൂപയെങ്കിലും ചെലവ് വരും. അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാല്‍ 2500 രൂപ വേണ്ടി വരും. 1500 രൂപ ജിഎസ്ടിയും.