പ്രായം ആകും തോറും മുകതഹും കഴുത്തിലും ചുളുവുകൾ വന്നു തുടങ്ങും. പ്രായം ആദ്യം അറിയുക മുഖത്തും കഴുത്തിലുമാണ്. പിന്നീട് കണ്ണുകളിലും. ചുളുങ്ങിയ ചർമ്മമാണ് പ്രായത്തെ വിളിച്ചറിയിക്കുന്നത്. എന്നാൽ ഇത് തടയാൻ വീട്ടിൽ തന്നെയുണ്ട് പരിഹാരം. അരിപ്പൊടിയും മുട്ടയും ചേരുന്ന ഫേസ്‌പാക്ക് ചുളിവുകൾ തടയാനും മുഖത്ത് സൗന്ദര്യം ഉണ്ടാകുവാനും സഹായിക്കും.
മുട്ടയും അരിപ്പൊടിയും
മുട്ടവെള്ള കൊളാജന്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മം അയഞ്ഞ് തൂങ്ങുന്നത് തടയാന്‍ ഏറെ നല്ലതാണ്. മുട്ട കഴിയ്ക്കുന്നത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയാന്‍ നല്ലതാണ്. ഇതുപോലെ ഇത് ചര്‍മത്തില്‍ പുരട്ടുന്നത് നല്ലതാണ്.
അരിപ്പൊടി
അരിപ്പൊടി പല മാസ്‌കുകളിലും ഉപയോഗിയ്ക്കുന്ന ഒന്നാണ്. അരിപ്പൊടിയില്‍ വൈറ്റമിനുകള്‍ ധാരാളമുണ്ട്. മുഖത്തിന്, ചര്‍മത്തിന് ഗുണം നല്‍കുന്ന പല പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫേസ്മാക്‌സുകളില്‍ കൂടാതെ സ്‌ക്രബിംഗ് ഏജന്റായി ഉപയോഗിയ്ക്കാന്‍ പറ്റിയ ഒന്നു കൂടിയാണ് അരിപ്പൊടി
ഫേസ്‌പാക്ക് ഉണ്ടാക്കുന്ന വിധം
ഇത് തയ്യാറാക്കാന്‍ മുട്ടവെള്ള എടുക്കുക. ഇതിലേയ്ക്ക് അരിപ്പൊടി കൂടി ചേര്‍ത്തിളക്കി നല്ലൊരു മാസ്‌കാക്കുക. വല്ലാതെ വരണ്ട ചര്‍മമുള്ളവര്‍ക്ക് ഇതില്‍ കറ്റാര്‍വാഴ ജെല്ലോ വൈറ്റമിന്‍ ഇ ക്യാപ്‌സൂളോ ചേര്‍ക്കാം. ഇതെല്ലാം ചേര്‍ത്തിളക്കി മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ഒരുവിധം ഉണങ്ങുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇത് ആഴ്ചയില്‍ ഒന്ന് രണ്ടു തവണ ചെയ്യുന്നത് നല്ലതാണ്.
ഈ പായ്ക്കുകൊണ്ട് ചര്‍മത്തില്‍ ചുളിവുകളും വരകളും വീഴുന്നത് തടയാന്‍ സാധിക്കും. മാത്രമല്ല ചര്‍മത്തിന് തിളക്കവും മിനുസവും നല്‍കാനും നല്ല ടോണ്‍ നല്‍കാനും സഹായിക്കുന്ന ഒന്നുകൂടിയാണ് ഈ പായ്ക്ക്.